ബ്രയിൽ ലിപിയുടെ ഉപജ്ഞാതാവായ ലൂയി ബ്രയിലിന്റെ 212 ാമത് ജൻമദിനമായ ജനുവരി നാലിന് അന്താരാഷ്ട്ര ബ്രയിൽ ദിനാചരണവും അന്ധക്ഷേമ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വഴുതക്കാട് സർക്കാർ അന്ധവിദ്യാലയത്തിൽ നഗരസഭ മേയർ കെ. ശ്രീകുമാർ നിർവഹിക്കും.  ചടങ്ങിൽ ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ അധ്യക്ഷത വഹിക്കും.

കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റേയും സർക്കാർ അന്ധവിദ്യാലയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ബ്രയിൽദിനാഘോഷ പരിപാടിയിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയതലത്തിൽ നടന്ന ബ്രയിൽ മാപ്പ് പ്രശ്‌നോത്തരി മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികളായ മാസ്റ്റർ അക്ഷയ് കൃഷ്ണ, മാസ്റ്റർ സിജോ, മാസ്റ്റർ ഫാരിസ് എന്നിവർക്കുള്ള അനുമോദനം, മികച്ച ഭിന്നശേഷി ജീവനക്കാർക്കുള്ള ദേശീയ സംസ്ഥാന അവാർഡുകൾ നേടിയ കുമാരി ബേബി ഗിരിജ, സി. സജീവൻ, പ്രൊഫ. ബീനാകൃഷ്ണൻ എന്നിവർക്ക് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് നൽകുന്ന ഉപഹാരം തുടങ്ങിയവയും നൽകും.