ലൈഫ് മിഷനിൽ എൻജിനിയർ (സിവിൽ, ഇലക്ട്രിക്കൽ), ആർക്കിടെക്റ്റ് തസ്തികകളിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകൾ ബയോഡേറ്റ സഹിതം 20ന് വൈകിട്ട് മൂന്നിനകം തിരുവനന്തപുരം എസ്.എസ്. കോവിൽ റോഡിലുള്ള പി.ടി.സി ടവറിലെ രണ്ടാം നിലയിലുള്ള ലൈഫ് മിഷൻ കാര്യാലയത്തിൽ ലഭിക്കണം.

സിവിൽ, ഇലക്ട്രിക്കൽ ബിടെക് യോഗ്യതയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും എൻജിനിയർ തസ്തികയ്ക്ക് വേണം. ബി.ആർക്കും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമാണ് ആർക്കിടെക്റ്റിന് വേണ്ടത്. എൻജിനിയർ (സിവിൽ) തസ്തികയിൽ 14 ജില്ലകളിലും ഓരോ ഒഴിവുണ്ട്. ഇലക്ട്രിക്കൽ എൻജിനിയർ, ആർക്കിടെക്റ്റ് ഒഴിവുകൾ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിലാണ്. 40,000 രൂപയാണ് പ്രതിമാസ വേതനം.