ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ പെയിഡ് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ആറു മാസത്തേക്ക് നാലു പേരെയാണ് നിയമിക്കുന്നത്. എം.ബി.എ, എം.എസ്.ഡബ്ല്യു യോഗ്യതയുളളവർ 25ന് വൈകിട്ട് മൂന്നിനകം തിരുവനന്തപുരം എസ്.എസ്.കോവിൽ റോഡിലെ പി.ടി.സി ടവറിലുളള ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ അപേക്ഷയും ബയോഡേറ്റയും നൽകണം. മാസം 7500 രൂപയാണ് സ്റ്റൈപ്പൻഡ്.