‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ ബോധവത്ക്കരണ പരിപാടിയുടെ  ഭാഗമായി നോർക്ക റൂട്ട്‌സിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷണൻ നമ്പൂതിരി ജീവനക്കാർക്ക് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു.  പരിപാടിയുടെ ഭാഗമായി നോർക്ക റൂട്ട്‌സ് ജീവനക്കാരനായ അനിൽ തൃക്കാക്കര കവിത ചൊല്ലി. ജനറൽ മാനേജർ ഡി. ജഗദീശ്, റിക്രൂട്ട്‌മെന്റ് മാനേജർ അജിത്ത് കോളശ്ശേരി, അഡ്മിനിട്രേറ്റീവ് ഓഫീസർ എൻ. വി. മത്തായി, ഹോം ആതന്റിക്കേഷൻ ഓഫീസർ ഗീതകുമാരി, ഫിനാൻസ് മാനേജർ നിഷാ ശ്രീധർ തുടങ്ങിയവരും ജീവനക്കാരും പങ്കെടുത്തു.