കാക്കനാട്: ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷ നടത്തിപ്പിനായുള്ള ആലോചനാ യോഗം എ.ഡി.എം കെ . ചന്ദ്രശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്നു. കാക്കനാട് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിനാഘോഷത്തിനായുള്ള റിഹേഷ്സൽ ഈ മാസം 22 ന് ആരംഭിക്കും. റിപ്പബ്ലിക്ക് ദിനാഘോഷത്തിലും റിഹേഷ്സലുകളിലും പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസുകളിൽ കൺസഷൻ ഉറപ്പാക്കാൻ ഗതാഗത വകുപ്പിന് നിർദ്ദേശം നൽകി. പോലീസ്, എൻ.സി.സി, മോട്ടോർ വാഹനവകുപ്പ്, വനം വകുപ്പ്, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ക്യാപ്ഷൻ
ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് എ.ഡി.എം കെ. ചന്ദ്രശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റ് സ്പാർക്ക് ഹാളിൽ ചേർന്ന യോഗം.