സാക്ഷരതാ മിഷന്‍റെ ഭരണഘടനാ സാക്ഷരതാ പരിപാടിയുടെ ഭാഗമായുള്ള ഇന്ത്യ എന്ന റിപ്പബ്ലിക് കലാജാഥ കോട്ടയം ജില്ലയില്‍ പര്യടനം നടത്തി. പര്യടനം കുറവിലങ്ങാട് ബസ് സ്റ്റാന്‍ഡില്‍ മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ജാഥാ ക്യാപ്റ്റനും കേരള സംഗീത നാടക അക്കാദമി നിര്‍വ്വാഹക സമിതി അംഗവുമായ വി.ഡി പ്രേം പ്രസാദ് പുരാണങ്ങളും ഇന്ത്യ ചരിത്രവും ആനുകാലിക സാഹചര്യങ്ങളും കോര്‍ത്തിണക്കി ചിട്ടപ്പെടുത്തിയ പരിപാടിയില്‍ ഇരുപതോളം കലാകാരന്‍മാര്‍ പങ്കെടുത്തു.
കോട്ടയം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലില്‍, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.സി.കുര്യന്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തോമസ് ടി കീപ്പുറം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മേഴ്സി റജി, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.കെ.അലക്സ്, പഞ്ചായത്തംഗങ്ങള്‍, സാക്ഷരതാ മിഷന്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ എ.സന്ദീപ് ചന്ദ്രന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. രതീഷ്, അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍ ബേബി ഗിരിജ, സാക്ഷരതാ പ്രേരക്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വാഴൂരില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. എസ്. പുഷ്ക്കലാദേവി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി ബാലഗോപാലന്‍ നായര്‍ സന്നിഹിതനായിരുന്നു. മണിമലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.