കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മദ്രസ്സ അധ്യാപക ഭവന വായ്പയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. പലിശരഹിത വായ്പയായി രണ്ടര ലക്ഷം രൂപ നൽകും. 38 വയസ്സിനും 57 വയസ്സിനും ഇടയിലുള്ള, കഴിഞ്ഞ രണ്ട് വർഷമെങ്കിലും മദ്രസ്സ അധ്യാപക ക്ഷേമനിധിയിൽ അംഗത്വം നിലനിർത്തിയിട്ടുള്ള അധ്യാപകർക്ക് അപേക്ഷിക്കാം.
മാറാരോഗം/ അംഗവൈകല്യം/ മാനസിക വൈകല്യം എന്നിവയാൽ ബുദ്ധിമുട്ടുന്നവർ കുടംബാംഗങ്ങളായിട്ടുള്ളവർ, 20 വയസ്സിന് മുകളിൽ അവിവാഹിതരായ പെൺമക്കൾ, ആശ്രിതരായ വിധവകൾ (മാതാവ് ഒഴിച്ച്) എന്നിവർ ആശ്രിതരായിട്ടുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.

അപേക്ഷകന്റെ കുടുംബ വാർഷിക വരുമാന പരിധി ഗ്രാമങ്ങളിൽ 38,000 രൂപയ്ക്കും നഗരങ്ങളിൽ 55,000 രൂപയ്ക്കും മുകളിലാകരുത് പാടുള്ളതല്ല. അപേക്ഷകന്റെയോ ഭാര്യയുടെയോ പേരിൽ ചുരുങ്ങിയത് രണ്ട് സെന്റ് സ്ഥലം ഉണ്ടായിരിക്കണം. സ്ഥലമില്ലാത്തവർക്ക് വായ്പ കൈപ്പറ്റുന്നതിനു മുമ്പ് സ്ഥലം വാങ്ങുമെന്ന വ്യവസ്ഥക്കു വിധേയമായി അപേക്ഷ നൽകാം. നിർദ്ദിഷ്ട ഭവനം 1000 ചതുരശ്ര അടിയിൽ താഴെ വിസ്തീർണ്ണമുള്ളതും പത്ത് ലക്ഷത്തിൽ താഴെ നിർമ്മാണ ചിലവ് വരുന്നതുമാകണം.

അപേക്ഷകൾ www.ksmdfc.org യിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് നേരിട്ടോ തപാലിലോ കോർപ്പറേഷന്റെ അതത് റീജിയണൽ ഓഫീസുകളിൽ ഫെബ്രുവരി 15 വൈകിട്ട് അഞ്ചിനു മുൻപ് ലഭ്യമാക്കണം. ഫോൺ: കാസർകോട്- 04994-283061, കോഴിക്കോട്- 0495-2369366, മലപ്പുറം- 04933-297017, എറണാകുളം- 0484-2532855, തിരുവനന്തപുരം- 0471-2324232.