തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢമായ റിപ്പബ്‌ളിക് ദിന പരേഡിൽ ഗവർണർ അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, വനം മന്ത്രി കെ.രാജു, ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവരും സന്നിഹതരായിരുന്നു. വിവിധ സായുധസനസേനാ വിഭാഗങ്ങൾ അണിനിരന്ന പരേഡിൽ വ്യോമസേന സ്‌ക്വാഡ്രൻ ലീഡർ കൻവാർ തപൻ ജംവാൽ പരേഡ് കമാൻഡറായി. സെക്കന്റ് ഇൻ കമാൻഡ് കരസേനയുടെ ബീഹാർ റെജിമെന്റ് നാലാം ബറ്റാലിയൻ ക്യാപ്റ്റൻ പ്രത്യുഷ് പുഷ്പമായിരുന്നു.
കരസേന, വ്യോമസേന വിഭാഗങ്ങൾക്കു പുറമെ അതിർത്തി രക്ഷാസേന, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ്, എന്നിവയും പരേഡിൽ പങ്കെടുത്തു. സ്‌കൂൾ കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു.