കഞ്ചിക്കോട്  വ്യവസായ മേഖലയില്‍ ഫെസിലിറ്റേഷന്‍ കേന്ദ്രം ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി
ഇ.പി ജയരാജന്‍ അറിയിച്ചു.  വ്യവസായ മേഖലയിലെ പ്രശ്നങ്ങള്‍ അവിടെ തന്നെ പരിഹരിക്കാനാണ് ഫെസിലിറ്റേഷന്‍ സെന്ററിലൂടെ ലക്ഷ്യമാക്കുന്നത്. ഫെസിലിറ്റേഷന്‍ കേന്ദ്രത്തില്‍ ജനറല്‍ മാനേജര്‍മാര്‍ക്ക് താഴെയുള്ള അസിസ്റ്റന്റ് മാനേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.