കോട്ടയം: ലോക ക്യാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് ക്യാന്‍സറിനെതിരെയുളള സന്ദേശ പ്രചാരണത്തിനായി ബോട്ടു യാത്ര സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് ,ആരോഗ്യ കേരളം, വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്നിവയുടെ  സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരിപാടി കോടിമത ബോട്ട് ജെട്ടിയില്‍ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ഉദ്ഘാടനം ചെയ്തു.

സാംക്രമിക രോഗ പ്രതിരോധത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സമൂഹം ജീവിത ശൈലീ രോഗങ്ങള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. ബോട്ട് യാത്ര ജില്ലാ കളക്ടര്‍ ഫ്ളാഗ് ഓഫ് ചെയ്തു.

ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അധ്യക്ഷത  വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.എന്‍. വിദ്യാധരന്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു.

മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സി.എന്‍. സത്യനേശന്‍, ഷൈലജ ദിലീപ് കുമാര്‍, ആര്‍ദ്രം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. അജയ് മോഹന്‍, ഫാ. ഡെന്നീസ് ജോസഫ് കണ്ണമാലില്‍, ഫാ. അഗസ്റ്റിന്‍ മേച്ചേരില്‍, ആശാ കിരണം പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ പ്രമീള ജോര്‍ജ്,  മാസ് മീഡിയ ഓഫീസര്‍ ജെ. ഡോമി, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തുടങ്ങിവര്‍  പങ്കെടുത്തു.

യാത്രയുടെ ഭാഗമായി പാറേച്ചാല്‍,   കാഞ്ഞിരം,  വെട്ടികാട്, കുമരകം  ബോട്ടു ജെട്ടികളില്‍ പൊതുജനങ്ങള്‍ക്കായി  ബോധവത്കരണ ക്ലാസ് നടത്തി.

പാറോച്ചാല്‍ ജെട്ടിയില്‍ നഗരസഭ കൗണ്‍സിലര്‍ സി.എന്‍. സത്യനേശന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ എം.പി. സന്തോഷ് കുമാര്‍ , ജിജോ കുളത്തൊട്ടില്‍ എന്നിവര്‍ സംസാരിച്ചു.

കാഞ്ഞിരം ജെട്ടിയില്‍ തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് അംഗം പി.ആര്‍. സുഭഗ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഷേര്‍ളി പ്രസാദ്, ജോസ് ഇരുപത്താറില്‍ചിറ എന്നിവര്‍ സംസാരിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ജയേഷ് മോഹനന്‍ വെട്ടികാട് ജെട്ടിയില്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ആഷ ഷിനില്‍, തോമസ് വില്യം എന്നിവര്‍ സംസാരിച്ചു.

കുമരകത്ത് നടന്ന സമാപനസമ്മേളനം ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരിയില്‍ ഉദ്ഘാടനം ചെയ്തു. വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ഡെന്നിസ് ജോസഫ്  കണ്ണമാലില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ  പഞ്ചായത്തംഗം  ഉഷ സലി, അഡ്വ. വി. പി. അശോകന്‍, ഫാ. അഗസ്റ്റിന്‍ പണ്ടാരപ്പള്ളില്‍, ഫിലിപ്പ് സ്കറിയ തുടങ്ങിയവര്‍ പങ്കെടുത്തു.