കോറോണ വൈറസ് വ്യാപവനുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലും അല്ലാതെയും വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കളക്ടറേറ്റില്‍ ചേര്‍ന്ന കൊറോണ പ്രതിദിന അവലോകന യോഗത്തിലാണ് തീരുമാനം. വ്യാജ പ്രചാരണം ജനങ്ങളില്‍ അനാവശ്യ പരിഭ്രാന്തി പരത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് .ഇത്തരക്കാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും ഐ.ടി.ആക്ട് പ്രാകരവും നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.