കാക്കനാട്: ദേശീയ പട്ടികജാതി ഫിനാന്‍സ് ആന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മുഖേന റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷനും എന്‍ടിടിഎഫും സംയുക്തമായി നടത്തുന്ന സൗജന്യ ത്രൈമാസ കോഴ്‌സുകളിലേക്ക് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികളുടെ മുഴുവന്‍ ഫീസും (ട്യൂഷന്‍ ഫീ, തമാസം, ഭക്ഷണം ഉള്‍പ്പടെ) സൗജന്യമായിരിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിവിധ വ്യവസായ ശാലകളില്‍ നിയമനത്തിന് സഹായം നല്‍കും. ഫിറ്റര്‍-മെക്കാനിക്കല്‍ അസംബ്ലി, ടെക്‌നീഷ്യന്‍ ഇന്‍സ്ട്രുമെന്റേഷന്‍, ഫിറ്റര്‍-ഫാബ്രിക്കേഷന്‍, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക് അസംബ്ലിംഗ് (പെണ്‍കുട്ടികള്‍ക്ക്). എസ്എസ്എല്‍സി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയുളള 18 നും 30 നും ഇടയില്‍ പ്രായമുള്ള വാര്‍ഷിക വരുമാനം ഗ്രാമീണ മേഖലയില്‍ 98,000 രൂപയ്ക്കും നഗരമേഖലയില്‍ 1,20,000 രൂപയ്ക്കും താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ എന്നിവ സഹിതം ജനുവരി 31 ന് രാവിലെ 10 മുതല്‍ ഒരു മണി വരെ കാക്കനാട് സിവില്‍ സ്റ്റേഷനിലെ എറണാകുളം ജില്ല പട്ടികജാതി വികസന ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക-0484 2422256.