കൊച്ചി: കടമ്പ്രയാർ ഇക്കോ ടൂറിസം സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ‘എക്സ്പ്ലോർ കടമ്പ്രയാർ
കയാക് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം സ്മാർട്ട് സിറ്റിക്ക് സമീപമുള്ള കടമ്പ്രയാർ ബോട്ട് ജെട്ടിയിൽ ഫെബ്രുവരി 12 ബുധനാഴ്ച രാവിലെ 10.30 ന് ജില്ലാ കളക്ടർ എസ്. സുഹാസ് നിർവഹിക്കും. കാക്കനാട് സഞ്ജീവനം ആയുർവേദ ആശുപത്രിയുമായി സഹകരിച്ചാണ് പരിശീലനം നൽകുന്നത്. പുഴകളുടെയും മറ്റു ജലസ്രോതസ്സുകളുടേയും സംരക്ഷണം, കൂടുതൽ പേരിലേക്ക് കയാക്കിംഗ് എത്തിക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇതിനുള്ളത്. ഫെബ്രുവരി 12 മുതൽ 23 വരെയാണ് പരിപാടി നടക്കുക. രാവിലെ 7 മുതൽ 9 മണി വരെയും വൈകീട്ട് 3 മുതൽ 5 മണി വരെയുമാണ് പരിശീലനം നൽകുന്നത്. ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേക സെഷനുകളും ഉണ്ടാകും. ബിനു സ്റ്റീഫൻ, എൽദോ കുര്യാക്കോസ് എന്നിവരാണ് പരിശീലകർ. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി വിളിക്കേണ്ട നമ്പറുകൾ: 9961613717, 9946174998.