പത്തനംതിട്ട: ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ കൊറോണ ബോധവത്കരണ പരിപാടികളില്‍ പങ്കാളികളാകാന്‍ വിദ്യാര്‍ഥികളും. കോഴഞ്ചേരി എം.ജി.എം. മുത്തൂറ്റ് കോളേജ് ഓഫ് നഴ്സിംഗ്, ഓതറ നസ്റത്ത് കോളജ് ഓഫ് ഫാര്‍മസി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് ബോധവത്കരണ പരിപാടികളില്‍ പങ്കെടുത്തത്. രോഗം പകരുന്ന രീതി, രോഗലക്ഷണങ്ങള്‍, പ്രതിരോധ നടപടികള്‍ തുടങ്ങിയവയാണ് കുട്ടികള്‍ വിശദീകരിച്ചത്. പ്രധാന ആശുപത്രികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ തുടരുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ അറിയിച്ചു.
