പൊതുജനസേവന രംഗത്തെ നൂതന ആശയ ആവിഷ്‌ക്കാരത്തിനുള്ള (ഇന്നവേഷൻസ്) മുഖ്യമന്ത്രിയുടെ 2018ലെ അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹ്യവികസന/ സ്വയംസഹായ/ അയൽപക്കസംഘങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ 2018ൽ നടപ്പാക്കിയ നൂതന ആശയാവിഷ്‌കാരത്തിനാണ് അവാർഡുകൾ നൽകുന്നത്.

പബ്ലിക് സർവീസ് ഡെലിവറി, പേഴ്‌സണൽ മാനേജ്‌മെന്റ്, പ്രൊസീഡ്വറൽ ഇന്റർവെൻഷൻസ്, ഡെവലപ്പ്‌മെന്റൽ ഇന്റർവെൻഷൻസ് എന്നീ നാലു വിഭാഗങ്ങളിലാണ് അവാർഡുകൾ. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്.

മലയാളത്തിലും ഇംഗ്ലീഷിലും മൂന്നു വീതം സ്‌പൈറൽ ബൈൻഡ് ചെയ്ത അപേക്ഷകൾ ഡയറക്ടർ, ഐ.എം.ജി തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ www.img.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2305573, 2304920, (എക്സ്റ്റൻഷൻ 839) 2300069.