സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ്  ആന്റ് ട്രെയിനിംഗും സംയുക്തമായി  ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ആറുമാസം ദൈര്‍ഘ്യമുളള കമ്പ്യൂട്ടര്‍ ആന്റ് ഡി.റ്റി.പി ഓപ്പറേഷന്‍ കോഴ്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്.  അപേക്ഷകര്‍ എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യത പാസായിരിക്കണം.
പട്ടികജാതി/പട്ടികവര്‍ഗ/മറ്റര്‍ഹ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും.  ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.
വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മാനേജിംഗ്  ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം -24 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.  ഫോണ്‍; 0471 2474720, 0471 2467728.