റവന്യു ദിനാചരണത്തോടനുബന്ധിച്ച് കലക്ടറേറ്റില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ല കലക്ടര്‍ ടിവി സുഭാഷ് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ തലശ്ശേരി സബ് കലക്ടര്‍ ആസിഫ് കെ യൂസഫ്, തളിപ്പറമ്പ് സബ് കലക്ടര്‍ ഇലക്യ, എല്‍ എ ഡെപ്യൂട്ടി കലക്ടര്‍ കെ കെ അനില്‍കുമാര്‍, ഡി എം ഡെപ്യൂട്ടി കലക്ടര്‍ വി വിശാലാക്ഷി, ജില്ല ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ പി വി നാരായണന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി വി അശോകന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലയിലെ റവന്യു ഉദ്യോഗസ്ഥരും ജീവനക്കാരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. റവന്യു ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന കായിക മത്സരങ്ങളിലെ വിജയികള്‍ക്ക് ചടങ്ങില്‍ ജില്ലാ കലക്ടര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
