ഒ.ബി.സി, മത ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ പിന്നാക്ക വികസന കോര്‍പറേഷന് കഴിഞ്ഞതായി പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്ക ക്ഷേമ- നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ രജതജൂബിലി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആകെ കൊടുത്ത 3700 കോടിരൂപ വായ്പയില്‍ കഴിഞ്ഞ മൂന്നര വര്‍ഷംകൊണ്ട് 1700 കോടിയുടെ അധിക വായ്പാ വിതരണം നടത്തിയ പിന്നാക്ക വികസന കോര്‍പറേഷന്‍ ഇന്ന് കേരളത്തിലുള്ള ഏറ്റവും ലളിതവും ചുരുങ്ങിയ പലിശയ്ക്കും വായ്പ നല്‍കുന്ന പ്രധാന സ്ഥാപനമായി മാറിയിരിക്കുകയാണ്. കോര്‍പ്പറേഷന്റെ 14 മേഖലാ ഓഫീസുകളും പ്രവര്‍ത്തനം തുടങ്ങി യതായും മന്ത്രി പറഞ്ഞു. വീട് നിര്‍മ്മാണം, പ്രവാസി വായ്പ പദ്ധതിയായ റിട്ടേണ്‍, സ്റ്റാര്‍ട്ടപ്പ് വായ്പാ പദ്ധതി, കുടുംബശ്രീ സി. ഡി.എസിനുള്ള വായ്പ പരിധി ഉയര്‍ത്തല്‍ തുടങ്ങി നിരവധി പദ്ധതികള്‍ പുതുതായി ആരംഭിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠനത്തിന് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്ന പദ്ധതി ഏറെ ജനപ്രിയമാണ്. പിന്നാക്ക വികസന കോര്‍പറേഷന്‍ മേള വായ്പ എടുത്ത സംരംഭകര്‍ക്ക് വിപണിയും ലാഭവും ഉറപ്പാക്കി. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി നടത്തിയ ഗദ്ദികയിലൂടെ നാലരകോടിയുടെ വിപണി ഉണ്ടാക്കി. ഓണ്‍ലൈന്‍ വിപണിയില്‍ പിന്നാക്ക വിഭാഗത്തിന്റെ 200 ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തിയതായും മന്ത്രി
കൂട്ടിച്ചേര്‍ത്തു.