തൃശ്ശൂർ: കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് വിദ്യാർത്ഥികളിലൂടെ സാങ്കേതിക പരിഹാരം കണ്ടെത്തുന്ന റീബൂട്ട് കേരള ഹാക്കത്തോൺ ജില്ലാ കളക്ടർ എസ് ഷാനവാസ് സന്ദർശിച്ചു. തെരഞ്ഞെടുത്ത മുപ്പതു വിദ്യാർത്ഥികളുടെ വിവിധ സംഘങ്ങളുമായി കളക്ടർ സംവദിച്ചു. കോൾ നിലങ്ങളിൽ ‘ക്രോപ് കലണ്ടർ’ ഉപയോഗിക്കുന്നതിന്റെ പ്രസക്തിയിൽ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ അദ്ദേഹം അവരുമായി പങ്കുവച്ചു.

വിദ്യാർത്ഥികളുടെ കഴിവുകൾ പുസ്തകങ്ങളിൽ മാത്രം ഒതുങ്ങരുതെന്നും അദ്ദേഹം അഭിപ്രായപെട്ടു. ഇത്തരം യജ്ഞങ്ങൾ അവരുടെ അറിവിനെ കഴിവുകളാക്കി, സാമൂഹിക പ്രശനങ്ങളുടെ ഉത്തരങ്ങളാകുവാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യങ്ങൾ ചോദിക്കാനും സമൂഹത്തിലേക്ക് ഇറങ്ങി പ്രവർത്തിക്കാനും കുട്ടികളെ സജ്ജമാക്കുന്നതിൽ അസാപ്പിന്റെ പങ്ക് വളരെ വലുതാണെന്ന് കളക്ടർ പറഞ്ഞു.