കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ കൺസ്ട്രക്ഷൻ ഡിവിഷനിൽ കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് എൻജിനിയറെ നിയമിക്കുന്നു. സിവിൽ/ആർക്കിടെക്ചറൽ ശാഖയിൽ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉളളതും സിവിൽ നിർമ്മാണ മേഖയിൽ കുറഞ്ഞത് അഞ്ച് വർഷം പ്രോജക്ട് മാനേജ്‌മെന്റിൽ പ്രവൃത്തി പരിചയവും ഈ-ടെണ്ടറിംഗിൽ പരിജ്ഞാനമുളളവർക്ക് അപേക്ഷിക്കാം.

വിശദമായ ബയോഡേറ്റ സഹിതമുളള അപേക്ഷ അയക്കണം. വിലാസം: മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷൻ, എ.കെ.ജി. നഗർ റോഡ്, പേരൂർക്കട പി.ഒ, തിരുവനന്തപുരം 695005. ഇമെയിൽ: sctfed@gmail.com