വട്ടിയൂർക്കാവിന്റെ സമഗ്രമേഖലകളിലും വികസനമെത്തും: മന്ത്രി ജി.സുധാകരൻ

വികസന വിഷയത്തിൽ മുഖം നോക്കാതെയും കക്ഷി രാഷ്ട്രീയം നോക്കാതെയുള്ള സമീപനമാണ് സർക്കാർ  സ്വീകരിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ.  വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ അതിർത്തിക്കല്ലിടൽ ഉദ്ഘാടനം ചെയ്ത് സംസരിക്കുകയായിരുന്നു മന്ത്രി.

വികസനത്തിന് എന്നും മുൻതൂക്കം നൽകിയാണ് സർക്കാർ മുന്നേറുന്നത്. 220 കോടി രൂപയാണ് വട്ടിയൂർക്കാവിന്റെ വികസനത്തിന് ഇപ്പോൾ വകയിരുത്തിയിട്ടുണ്ട്. വട്ടിയൂർക്കാവിൽ എല്ലാ മേഖലയിലും സമഗ്ര വികസനത്തിനുള്ള നടപടികളാണ് നടന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു.

വട്ടിയൂർക്കാവിന്റെ വികസനം ദ്രുതഗതിയിലാക്കുന്നതിന് നടപടികൾ ആരംഭിച്ചതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച  വി.കെ പ്രശാന്ത് എം എൽ എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയർ (റോഡ്‌സ്) ആർ ജ്യോതി റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ കൗൺസിലർമാർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.