കോവിഡ് 19 (കൊറോണ) പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ സാംബശിവറാവു ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ യോഗം വിളിച്ചുചേര്‍ത്തു. ബീച്ച് ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് ഇപ്പോള്‍ കൊറോണ സംശയിക്കുന്നവരെ നിരീക്ഷിക്കുന്നതിന് എസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊറോണബാധ സംശയിക്കുന്ന കൂടുതല്‍ ആളുകളെത്തിയാല്‍ അവരെ ഐസൊലേറ്റ് ചെയ്യുന്നതിനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ഈ വെല്ലുവിളി കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ തരണം ചെയ്യാന്‍ കഴിയുകയുള്ളൂവെന്നും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം സദാ സന്നദ്ധരായിരിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജയശ്രീ, ഡെപ്യൂട്ടി ഡിഎംഒ ഡോ.ആശാദേവി, സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.