സംസ്ഥാനത്ത് കൊറോണ വൈറസ്സ് ബാധിച്ചിട്ടുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഫെയ്‌സ് മാസ്‌ക്ക്, ഹാൻഡ് സാനിറ്റൈസർ എന്നീ ഉൽപ്പന്നങ്ങൾക്ക് മരുന്നു വ്യാപാരികൾ, കൃത്രിമക്ഷാമം ഉണ്ടാക്കുകയോ, അമിതവില ഈടാക്കാനോ പാടില്ലെന്നും ഇത്തരത്തിൽ പരാതി ലഭിച്ചാൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ മുന്നറിയിപ്പ് നൽകി.