കൊറോണ രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്ന നൂറുകണക്കിന് ആളുകള്‍ ജില്ലയില്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. സ്വന്തം വീട്ടിലാണെങ്കിലും ഉറ്റവരുടെ സാമീപ്യമില്ലാതെയും പുറംലോകം കാണാതെയും 28 ദിവസങ്ങള്‍. അവര്‍ ഈ ഏകാന്തത അനുഭവിക്കുന്നത് അവരുടെ വീട്ടുകാര്‍ക്ക് വേണ്ടി മാത്രമല്ല. മുഴുവന്‍ സമൂഹത്തിനും വേണ്ടിയാണ്. അതിനാല്‍ അവ ര്‍ക്ക് എല്ലാ പിന്തുണയും നല്കാന് നമുക്ക് ബാധ്യതയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ പറഞ്ഞു.
അവര്‍ക്ക് വൈദ്യസഹായത്തിന് പുറമേ ഭക്ഷണസാധനങ്ങള്‍, അവശ്യവസ്തുക്കള്‍, വെള്ളം, കുഞ്ഞുങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉണ്ടാകും. ഇത് അവര്‍ക്ക് ലഭ്യമാക്കുന്നതിന് തദ്ദേശഭര ണ സ്ഥാപനങ്ങളോടൊപ്പം എല്ലാവരും കൈകോ ര്ക്കണം. കുടുംബശ്രീ, സന്നദ്ധസംഘടനകള്‍, സാമൂഹിക പ്രസ്ഥാനങ്ങള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇതില്‍ പങ്കാളികളാകാമെന്നും ഡിഎംഒ പറഞ്ഞു.