കാക്കനാട്: കോവിഡ്- 19 പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കായി ലുലു ഗ്രൂപ്പ് ഭക്ഷ്യ കിറ്റുകൾ നൽകും. 1000 പേർക്കാണ് കിറ്റ് നൽകുന്നത്. ആദ്യഘട്ടമായി 100 കിറ്റുകൾ എറണാകുളം കളക്ടർ എസ്.സുഹാസിനു കൈമാറി. അരി, പഞ്ചസാര, വെളിച്ചെണ്ണ, പരിപ്പ്, പയർ തുടങ്ങി മറ്റ് നിത്യോപയോഗ സാധനങ്ങളാണ് കിറ്റിലുള്ളത്. പഞ്ചായത്തുകൾ മുഖേന ഇത് ആവശ്യക്കാർക്ക് നൽകുമെന്ന് കളക്ടർ അറിയിച്ചു. ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ.നിഷാദ്, മീഡിയ കോ-ഓർഡിനേറ്റർ എം.ബി.സ്വരാജ് എന്നിവരാണ് കളക്ട്രേട്രേറ്റിലെത്തി കിറ്റുകൾ നൽകിയത്.