കാസർഗോഡ്: അതിർത്തി കടന്ന് തീവണ്ടി വഴിയും വാഹനങ്ങൾ വഴിയും   ജില്ലയിലൂടെ കടന്നു പോകുന്നവരെ പരിശോധിക്കാൻ ആരോഗ്യ വകുപ്പ് പൂർണ്ണ സജ്ജം.കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിശോധന ഏർപ്പെടുത്തിയത്.
തീവണ്ടിയിലൂടെ പോകുന്നവരെ പരിശോധിക്കാൻ രണ്ട് ടീമുകളെ ആരോഗ്യ വകുപ്പ് സജ്ജമാക്കി. ഓരോ ടീമിലും പത്ത്  വീതം ജെ എച്ച്.ഐമാരും, വൊളണ്ടിയർമാരും, പോലീസുകാരും ഉൾപ്പെടുന്നു.

കാസർകോട് റെയിവേ സ്റ്റേഷനിൽ നിലയുറപ്പിക്കുന്ന ഈ ടീം ഇതു വഴി തെക്കോട്ട് പോകുന്ന  തീവണ്ടികളിൽ കയറി, പരിശോധന നടത്തുകയും, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയും ചെയ്യും. പിന്നിട്  ഈ ടീം കാസർകോട് റെയിവേ സ്റ്റേഷനിൽ വന്ന് പരിശോധന തുടരും. അതിർത്തി ചെക്ക് പോസ്റ്റുകളിലും ആരോഗ്യ- പോലീസ് വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തും.മഞ്ചേശ്വരം, കുമ്പള, കാസർകോട്, കാഞ്ഞങ്ങാട്,നീലേശ്വരം റെയിൽ സ്റ്റേഷനിൽ തീവണ്ടി ഇറങ്ങി വരുന്നവരെ പരിശോധിക്കുന്നതിനും ബോധവത്ക്കരിക്കുന്നതിനും ഹെൽപ്പ് ഡെസ്കും സജ്ജമാക്കും.

കൊറോണ :തീവണ്ടിയിൽ പരിശോധന നടത്തി

കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി കാസർകോട് റെയിൽവേ സ്‌റ്റേഷനിൽ പോലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി  മംഗലാപുരം- കൊയമ്പത്തൂർ ഇൻറർ സിറ്റി എക്സ്പ്രസിൽ ഡി വൈ എസ് പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വനിത എസ് ഐ അജിത ലോക്കൽ പോലീസ്, വനിതാ പോലീസ്, ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു