കണ്ണൂർ: ജില്ലയില്‍ കൊറോണ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധനക്കയച്ച 31 സാമ്പിളുകളില്‍ കൂടി ഫലം നെഗറ്റീവ്. ഇതുവരെ പരിശോധനക്കയച്ച 93 സാമ്പിളുകളില്‍ 75 എണ്ണത്തിലാണ് രോഗബാധയില്ലെന്ന് കണ്ടെത്തിയത്. 17 പേരുടെ ഫലമാണ് ഇനി ലഭിക്കാനുള്ളത്. ഒരാളുടെ ഫലം പോസിറ്റീവാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ആശുപത്രിയില്‍ 44 പേരും വീടുകളില്‍ 283 പേരുമുള്‍പ്പടെ ആകെ 327 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍ ജില്ലാ ആശുപത്രി 15, ഗവ മെഡിക്കല്‍ കോളേജ് 27, തലശ്ശേരി ജനറല്‍ ആശുപത്രി 2 പേരുമാണ് നിരീക്ഷണത്തിലുള്ളത്.