കോവിഡ്-19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 325 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ നാലുപേര്‍ ആശുപത്രിയിലും 321 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ ( മാര്‍ച്ച് 16 ന്) വിദേശത്തു നിന്നെത്തിയ രണ്ട് പേരേകൂടി   പുതുതായി നിരീക്ഷണത്തിലേക്ക് മാറ്റി. ഇതില്‍ ഒരാള്‍  ബ്രസീലില്‍ നിന്നാണ് എത്തിയത്.
ഇദ്ദേഹത്തെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍  ജില്ലാ ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.  ദുബൈയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മറ്റൊരു വ്യക്തിയെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രണ്ടുപേരുമാണ്  നിരീക്ഷണത്തിലുള്ളത്.