താമസസൗകര്യം ലഭിക്കാതെ വലയുന്ന വിദേശവിനോദ സഞ്ചാരികളുടെ സഹായത്തിനായി പോലീസ് മുന്നിട്ടിറങ്ങും. ഇങ്ങനെ ബുദ്ധിമുട്ടുന്നവരെ കണ്ടെത്തിയാലുടൻ വിനോദസഞ്ചാര വകുപ്പിനെ അറിയിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. ഇങ്ങനെ കണ്ടെത്തുന്ന വിനോദസഞ്ചാരികൾക്ക് താമസസൗകര്യം ലഭിച്ചെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

വിദേശവിനോദ സഞ്ചാരികൾക്ക് കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ പല ഭാഗത്തും താമസസൗകര്യം കിട്ടാതെ അലയേണ്ടിവന്നുവെന്ന് മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.