മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ കൊറോണ പ്രതിരോധത്തിനുള്ള മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.ജി.വിജയകുമാര്‍ അറിയിച്ചു.
· തൊഴില്‍ തുടങ്ങുന്നതിനു മുന്നേയും, ഇടവേളകളിലും, തൊഴിലിന് ശേഷവും തൊഴിലാളികള്‍ സോപ്പ് ഉപയോഗിച്ച് കൈ കഴുകി വൃത്തിയാക്കണം.
· സോപ്പും, കൈ കഴുകാനുള്ള വെള്ളവും തൊഴിലിടങ്ങളില്‍ കരുതണം.
· വീട്ടില്‍ തിരികെ എത്തിയ ശേഷവും കൈകള്‍ സോപ്പിട്ട് കഴുകണം.
· കൈയ്യുറകള്‍ നിര്‍ബന്ധമായും ധരിക്കണം. ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ “മാസ്‌ക്ക്” ഉപയോഗിക്കേണ്ടതാണ്.
· വിയര്‍പ്പ് തുടയ്ക്കാന്‍ തോര്‍ത്ത് ഓരോരുത്തരും കയ്യില്‍ കരുതണം.
· ഓരോ ദിവസവും കഴുകി വൃത്തിയാക്കിയ തോര്‍ത്ത് വേണം ഉപയോഗിക്കാന്‍.
· സോപ്പ് ഫസ്റ്റ് എയ്ഡ് സൗകര്യമായി കണക്കാക്കി പദ്ധതിയില്‍നിന്നും ചെലവ് ചെയ്യാവുന്നതാണ്.
· പ്രവൃത്തിയില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍, പരസ്പരം നിശ്ചിത അകലം പാലിക്കണം.( കുറഞ്ഞത് 1 മീറ്റര്‍) തൊഴിലാളികളുടെ കൂടിനില്‍ക്കല്‍ പരമാവധി ഒഴിവാക്കണം.
· പനി, ചുമ, ശ്വാസതടസ്സം എന്നിവയുള്ളവര്‍ ഉടനെ തന്നെ അടുത്തുളള ആരോഗ്യ കേന്ദ്രത്തില്‍ വൈദ്യ സഹായം തേടണം.
· കൊറോണ വൈറസ് ബാധയുളള വ്യക്തിയുമായി ബന്ധം പുലര്‍ത്തിയിട്ടുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ പ്രവൃത്തിയെടുക്കുന്നതില്‍ നിന്നും മാറി നില്‍ക്കേണ്ടതാണ്.
· ഹസ്തദാനം ഒഴിവാക്കണം.