കൊവിഡ് 19 ജാഗ്രത പ്രവര്‍ത്തനത്തിന്റെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ കുടുംബശ്രീ സംരംഭക യൂണിറ്റായ നന്മ സംരംഭക യൂണിറ്റ് മാസ്‌ക്കുകള്‍ നിര്‍മ്മാണം ആരംഭിച്ചു. പ്രാഥമിക ഘട്ടത്തില്‍ 150 ഓളം മാസ്‌ക്കുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. മാസ്‌ക്കുകള്‍ ആരോഗ്യവകുപ്പിന് വിതരണം ചെയ്തു. ഒരു മാസ്‌ക്കിനു 8 രൂപയാണ് ഈടാക്കുന്നതെന്ന് നന്‍മ സംരംഭക യൂണിറ്റ് സെക്രട്ടറി ചിത്രവിജയകുമാര്‍ പറഞ്ഞു. ആവശ്യാനുസരണം കൂടുതല്‍ മാസ്‌ക്കുകള്‍ നിര്‍മ്മിക്കുമെന്നും നന്മ ഭാരവാഹികള്‍ അറിയിച്ചു.