വയനാട്: കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി ട്രൈബല്‍ പ്രോമോട്ടര്‍മാര്‍ക്ക് കൊറോണ ജാഗ്രത ബോധവല്‍ക്കരണ ക്ലാസ്സും പരിശീലനവും നല്‍കി. പൊതുജനാരോഗ്യ സംബന്ധമായ വ്യക്തി ശുചിത്വവും കൈ കഴുകുന്ന രീതി, തുമ്മുമ്പോഴും ചുമക്കുമ്പോഴും തുവാല ഉപയോഗിച്ച് മുഖം മറക്കല്‍ തുടങ്ങിയ പ്രാഥമിക ശുചിത്വ ശീലങ്ങള്‍ ക്ലാസില്‍ വിശദീകരിച്ചു.

ഗോത്ര വര്‍ഗ്ഗ വിഭാഗങ്ങള്‍ കൂടുതല്‍ അധിവസിക്കുന്ന തിരുനെല്ലി പഞ്ചായത്തിലെ എല്ലാ ട്രൈബല്‍ പ്രമോട്ടര്‍മാരും പരിശീലനത്തില്‍ പങ്കെടുത്തു. കോളനികളിലെത്തി ജാഗ്രത നിര്‍ദ്ദേശങ്ങളും കൊറോണ രോഗത്തെക്കുറിച്ചുള്ള ബോധവത്കരണവും നടത്തി.
ബേഗൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് ആനന്ദ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി. നജ്മുദ്ദീന്‍, സി.എസ്.ഡബ്ലൂ കെ. ശ്രീജിത്ത് എന്നിവരാണ് ക്ലാസ്സിനു നേതൃത്വം നല്‍കിയത്.