കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട ജില്ലാഭരണകൂടം നിര്‍മ്മിക്കുന്ന ഹാന്‍ഡ് സാനിറ്റൈസറുകള്‍ക്ക് രണ്ടായിരം ബോട്ടിലുകള്‍ സംഭാവന ചെയ്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. പത്തനംതിട്ട കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എ.ജെ ഷാജഹാനില്‍ നിന്നും ഹാന്‍ഡ് സാനിറ്റൈസര്‍ ബോട്ടിലുകള്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ.എ.എല്‍ ഷീജ എന്നിവര്‍ ഏറ്റുവാങ്ങി.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ഇ മാത്യു, സെക്രട്ടറി സി.വി മാത്യു, വൈസ് പ്രസിഡന്റ് വിനോദ് സെബാസ്റ്റ്യന്‍, സംസ്ഥാന കമ്മിറ്റി അംഗം സാന്‍ലി എം.അലക്സ്, യൂത്ത്വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ് ഷെജീര്‍, പത്തനംതിട്ട യൂണിറ്റ് പ്രസിഡന്റ് ശശി ഐസക്, റാന്നി യൂണിറ്റ് ജനറല്‍ സെക്രട്ടറി ഫിലിപ്പ് ജോണ്‍, ഡി.പി.എം ഡോ. എബി സുഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.