ജില്ലയില്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് ക്ഷാമമില്ലെന്നും ആവശ്യമായ സ്റ്റോക്ക് ഉള്ളതായി വ്യാപാരികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.പൊതുവിതരണ ശ്യംഖല വഴി രണ്ടുമാസത്തേക്ക് വിതരണം ചെയ്യാനുള്ള സ്റ്റോക്ക് ലഭ്യമാണ്. പൊതുജനങ്ങള്‍ ആശങ്കപ്പെട്ട് അനാവശ്യമായി ഭക്ഷ്യധാന്യങ്ങള്‍ വാങ്ങി സ്റ്റോക്ക് ചെയ്യേണ്ട സാഹചര്യമില്ലെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.കരിഞ്ചന്ത, പൂഴ്ത്തിവെക്കല്‍, വിലക്കയറ്റം എന്നിവ തടയുന്നതിനായി ജില്ലാസപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ സ്ക്വാഡ് രൂപീകരിച്ച് താലൂക്ക് തലത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി വരുന്നുണ്ട്. പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരും.
