പത്തനംതിട്ട: കൊറോണ പ്രതിരോധമാര്‍ഗങ്ങളെക്കുറിച്ചും ജനനന്മയ്ക്കായി ചെയ്യാവുന്ന സുരക്ഷാകാര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാനായി അടൂരും പരിസരപ്രദേശത്തുമുള്ള സന്നദ്ധസംഘടനാ നേതാക്കളുടേയും റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടേയും യോഗം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
അടൂര്‍ ആര്‍ഡിഒ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ‘ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ അടൂര്‍ സെക്രട്ടറി ഡോ. ദിവ്യ എസ് ഉണ്ണി മാസ്‌ക് ധരിക്കേണ്ട അവസരങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും  ആരോഗ്യസുരക്ഷയ്ക്കായി ജനങ്ങള്‍ക്കായി ചെയ്തു നല്കാവുന്ന സേവനങ്ങളെ കുറിച്ചും ബോധവത്ക്കരണം നടത്തി.
അടൂര്‍ ആര്‍ഡിഒ:പി.ടി എബ്രാഹം, ജോര്‍ജ് മുരിക്കന്‍, ജോണ്‍ എം ജോര്‍ജ്, പി എ മാത്യുസ്, കെ ഒ ജോണ്‍, പി ഗോപാലകൃഷ്ണന്‍, പി ബാലകൃഷ്ണന്‍നായര്‍, ജെയിംസ് കുളത്തിന്‍ കരോട്ട്, രാജന്‍ അനശ്വര, ബിജു മേലേതില്‍, റെജി ചാക്കോ, സുനില്‍, അജി ജോര്‍ജ്, വിന്നി, ജി മാത്തുക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.