കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ വ്യാപാര കേന്ദ്രങ്ങളിലും ആരോഗ്യ ജാഗ്രത ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ആവശ്യപ്പെട്ടു. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ ഒരേ സമയം എത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണം.

സ്ഥാപനങ്ങള്‍ക്കു പുറത്തും വ്യക്തികള്‍ തമ്മിലുള്ള സുരക്ഷിതമായ അകലം സ്ഥാപന നടത്തിപ്പുകാരും ഉടമകളും ഉറപ്പാക്കണം. മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും കൈ കഴുകാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം. വ്യാപാര കേന്ദ്രങ്ങളില്‍ ശുചിത്വം ഉറപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.