ആശുപത്രി ക്യാന്റീനുകൾ അടക്കരുത്

തിരുവനന്തപുരം: മാർച്ച് 22 ജില്ലയിലെ ആശുപത്രികൾ ഉൾപ്പെടെയുള്ള അടിയന്തിര സംവിധാനങ്ങൾ പ്രവർത്തിക്കണമെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ നിർദ്ദേശിച്ചു. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ എല്ലാ ആശുപത്രികളിലെയും ക്യാന്റീനുകൾ നിർബന്ധമായും പ്രവർത്തിക്കണം. കുടിവെള്ളം, പാൽ, വൈദ്യുതി തുടങ്ങിയവയിലും  മുടക്കം വരാൻ പാടില്ലെന്നും കളക്ടർ പറഞ്ഞു.