തിരുവനന്തപുരം ജില്ലയിലെ പാൽ, പത്രം വിതരണക്കാർ കൊറോണ പ്രതിരോധത്തിനായി ഗ്ലൗസ് ധരിക്കുകയും ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. മെഡിക്കൽ കോളേജ് ഐസോലേഷനിൽ നിന്ന് ഇതുവരെ 67 പേർ ഡിസ്ചാർജായി. നിലവിൽ 31 പേർ ഐസൊലേഷനിൽ കഴിയുന്നുമുണ്ട്.