ജില്ലയില്‍ കോവിഡ് 19 നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇനിയൊരു ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നതുവരെ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതും അവയില്‍ പൊതുജനങ്ങള്‍ എത്തിച്ചേരുന്നതും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ഈ ഉത്തരവ് പ്രകാരം ജില്ലാ പോലീസ് മേധാവി, തിരുവല്ല സബ് കളക്ടര്‍, ആര്‍.ഡി.ഒ, അടൂര്‍, തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി, റാന്നി, കോന്നി എന്നിവിടങ്ങളിലെ തഹസീല്‍ദാര്‍മാര്‍ എന്നിവര്‍ പൊതുജനം ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കളക്ടര്‍ അറിയിച്ചു.
