ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹധാര പദ്ധതിയിലേയ്ക്ക് സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, സ്പീച്ച് തെറാപ്പിസ്റ്റ്, പഞ്ചകര്‍മ തെറാപ്പിസ്റ്റ് (ഫീമെയില്‍) എന്നീ തസ്തികകളിലെ ഒഴിവിലേയ്ക്ക് താല്‍ക്കലിക നിയമനം നടത്തുന്നു.
സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ – യോഗ്യത: എം.ഡി കൗമാരഭൃത്യ (റെഫേര്‍ഡ്), എം.ഡി പ്രസൂതിതന്ത്ര / എം.ഡി കായചികിത്സ ഇല്ലാത്തപക്ഷം ഏതെങ്കിലും എം.ഡി (ആയൂര്‍വേദം), സ്പീച്ച് തെറാപ്പിസ്റ്റ് – യോഗ്യത: ഗവണ്‍മെന്റ് അംഗീകൃത എം.എ.എസ്.എല്‍.പി. / ബി.എ.എസ്.എല്‍.പി / ഡി.റ്റി.വൈ.എച്ച്.ഐ, പഞ്ചകര്‍മ തെറാപ്പിസ്റ്റ് (ഫീമെയില്‍) – യോഗ്യത: ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ആയൂര്‍വേദ പഞ്ചകര്‍മ തെറാപ്പി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്.
താല്‍പ്പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ഫെബ്രുവരി ഒന്‍പതിന് രാവിലെ 10 മുതല്‍ രണ്ട് മണി വരെ തിരുവനന്തപുരം ഗവണ്‍മെന്റ് ആയൂര്‍വേദ കോളേജിന് സമീപമുള്ള ആരോഗ്യഭവന്‍ ബില്‍ഡിംഗിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഭാരതീയ ചികിത്സാ വകുപ്പ്) മുമ്പാകെ ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിനായി നേരിട്ട് ഹാജരാകേണ്ടതാണ്. ഫോണ്‍: 0471 2320988.