കാസർഗോഡ്: ജില്ലയിലെ റേഷന്‍കടകള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് അഞ്ച് വരെയും പ്രവര്‍ത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

കോവിഡ് 19 ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ റേഷന്‍ ഭക്ഷ്യധാന്യ ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് ക്രമീകരണം നടത്തിയത്. റേഷന്‍കട ലൈസന്‍സികള്‍ കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിച്ച് പുതുക്കിയ സമയത്തില്‍ റേഷന്‍കട തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ.അജിത്കുമാര്‍ അറിയിച്ചു.