ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്ക് സഹായം
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഹോം ക്വാറന്റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ക്ക് സഹായവുമായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍. പൊതുസമ്പര്‍ക്കം ഒഴിവാക്കി വീടുകളില്‍ കഴിയുന്നവര്‍ വാര്‍ഡ് അംഗത്തെയോ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെയോ ആശാ പ്രവര്‍ത്തകരെയോ ബന്ധപ്പെട്ടാല്‍ അവശ്യ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കും.തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ് മറ്റിടങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വാര്‍ഡുതല കമ്മിറ്റികളും ആശാ അങ്കണവാടി ആരോഗ്യ പ്രവര്‍ത്തകരും സംയുക്തമായാണ് ഈ സേവനം ലഭ്യമാക്കുന്നത്. സ്‌പോണ്‍സര്‍ഷിപ്പ് മുഖേനയും തനതു ഫണ്ടില്‍നിന്നുമാണ് ഗ്രാമപഞ്ചായത്തുകള്‍ ഇതിനുള്ള പണം കണ്ടെത്തുന്നതെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍ പറഞ്ഞു