മലപ്പുറം: ലോക്ക് ഡൗണിന്റെയും നിരോധനാജ്ഞയുടെയും പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയില്‍ പരിശോധന ശക്തമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 119 വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
അവശ്യസാധനങ്ങള്‍ അമിതവിലയില്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ താലൂക്ക് തല ഇന്‍സ്‌പെക്ടര്‍ ഓഫീസുകളിലോ ലീഗല്‍മെട്രോളജി വകുപ്പിന്റെ സുതാര്യം മൊബൈല്‍ അപ്പ് വഴിയോ അറിയിക്കാമെന്ന് അസിസ്റ്റന്റ് കണ്‍ട്രോളര്‍ അറിയിച്ചു. ഫോണ്‍: 9188525708(ഫ്‌ളൈയിങ് സ്‌ക്വാഡ്), 8281698094, 8281698095(ഏറനാട്), 8281698096, 8281698097(തിരൂര്‍), 8281698098(തിരൂരങ്ങാടി), 8281698099(പൊന്നാനി), 8281698101(നിലമ്പൂര്‍), 8281698102(പെരിന്തല്‍മണ്ണ),9400064089(കൊണ്ടോട്ടി).