കൊല്ലം ജില്ലയിലെ ഒരു അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സംവരണ വിഭാഗങ്ങള്‍ക്കായുള്ള ഇലക്ട്രീഷ്യന്റെ മൂന്നു താത്കാലിക ഒഴിവുകള്‍ (ഓപ്പണ്‍-2, എസ്.സി-1) നിലവിലുണ്ട്. യോഗ്യത: ഇലക്ട്രിക്കല്‍ എഞ്ചിനീയറിഗ് ഡിപ്ലോമ, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റില്‍ നിന്നുള്ള വയര്‍മാന്‍ ലൈസന്‍സും സൂപ്പര്‍വൈസറി സര്‍ട്ടിഫിക്കറ്റും. കമ്പനീസ് ആക്ട്/സ്റ്റാറ്റ്യൂട്ടറി ബോഡി വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗീകൃത സ്ഥാപനത്തിലെ മൂന്നു വര്‍ഷത്തെ തൊഴില്‍ പരിചയം (എസ്.സി/എസ്.റ്റി യ്ക്ക് പ്രവൃത്തിപരിചയത്തില്‍ ഇളവ് ലഭിക്കും). പ്രായം 18നും 41 നുമിടയില്‍. സ്ത്രീകള്‍ അപേക്ഷിക്കേണ്ടതില്ല. എസ്.സി വിഭാഗത്തിന് സംവരണ ചെയ്ത ഒഴിവില്‍ അവരുടെ അഭാവത്തില്‍ മറ്റ് സംവരണ വിഭാഗത്തെയും ഈ വിഭാഗക്കാര്‍ ഇല്ലെങ്കില്‍ ഓപ്പണ്‍ വിഭാഗത്തെയും പരിഗണിക്കും. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി 24 നകം നേരിട്ട് എത്തണം.
