കൊച്ചി: ആരും വിശന്നിരിക്കാൻ പാടില്ലെന്ന ലക്ഷ്യം നിറവേറ്റാൻ ജില്ലയിൽ സമൂഹ അടുക്കളകൾ സജീവമായി. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും സമൂഹ അടുക്കളകളുടെ പ്രവർത്തനം ഊർജ്ജിതമാക്കി. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ 79 സമൂഹ അടുക്കളാണ് തുറന്നിരിക്കുന്നത്. കുന്നുകര പഞ്ചായത്തിലാണ് കൂടുതൽ. നാല് എണ്ണമാണ് ഇവിടെ പ്രവർത്തിക്കുന്നത്.

ചേന്ദമംഗലം, ചിറ്റേ ത്തുകര, കുട്ടമ്പുഴ, പാറക്കടവ്, വെങ്ങോല എന്നീ പഞ്ചായത്തുകളിൽ രണ്ട് അടുക്കളകൾ വീതം പ്രവർത്തിക്കുന്നുണ്ട്. മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിൽ 14 എണ്ണമാണ് പ്രവർത്തിക്കുന്നത്. മുവാറ്റുപുഴ മുനിസിപ്പാലിറ്റിയിൽ രണ്ട് എണ്ണമാണ് പ്രവർത്തിക്കുന്നത്. കൊച്ചി കോർപ്പറേഷൻ്റെ കീഴിൽ ഏഴ് അടുക്കളയും ജില്ലയിൽ പ്രവർത്തിക്കുന്നു.

കോവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമൂഹ അടുക്കളകൾ ആരംഭിച്ചത്. നിര്‍ധനര്‍, അഗതി കുടുംബങ്ങള്‍, കിടപ്പു രോഗികള്‍, ഭിക്ഷാടകര്‍ തുടങ്ങിയവര്‍ക്കു മാത്രമാണ് സമൂഹ അടുക്കളയില്‍ നിന്നും ഭക്ഷണം സൗജന്യമായി ലഭിക്കുക. സൗജന്യഭക്ഷണത്തിന് അര്‍ഹരായവരുടെ പട്ടിക ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനമാണ് തയാറാക്കിയിട്ടുള്ളത്.

മറ്റുള്ളവര്‍ക്ക് 20 രൂപ നിരക്കിലായിരിക്കും ഉച്ചയൂണ് നല്‍കുക. വീടുകളില്‍ ഭക്ഷണം എത്തിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. ഇവർ വീടുകളില്‍ ഭക്ഷണം എത്തിക്കുന്നതിന് അഞ്ചു രൂപ അധികം നല്‍കണം. ആഹാരം ആവശ്യമുള്ളവര്‍ക്ക് കമ്മ്യൂണിറ്റി കിച്ചണിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറുകളിൽ ബന്ധപ്പെടാം.

ഗ്രാമപഞ്ചായത്ത്, കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം, ആഹാരം ആവശ്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ എന്ന ക്രമത്തില്‍:
ഐക്കരനാട് -കടയിരുപ്പ് ഗവ.എൽ.പി.സ്കൂൾ – 9074033529, ആലങ്ങാട് – നീറിക്കോട് സഹകരണ ബാങ്ക് ഓഡിറ്റോറിയം – 9605431567, ആമ്പല്ലൂർ – ജെ.ബി.എസ്. കാഞ്ഞിരമറ്റം – 9562298760, ആരക്കുഴ- വാർഡ്- 7 – പണ്ടപ്പിള്ളി – 9495673932, അശമന്നൂർ – ഗവ.യു.പി സ്കൂൾ അശമന്നൂർ – 9495127842, ആയവന – ആയവന 9-ാംവാർഡ് – 8848895605, ചെല്ലാനം – ഗ്രാമ പഞ്ചായത്ത് ഓഫീസ് – 7356875280, ചേന്ദമംഗലം – വടക്കുംപുറം കുടുംബശ്രീ, ചേന്ദമംഗലം കുടുംബശ്രീ – 9061419729, ചെങ്ങമനാട് – പറമ്പയം – 9497796727, ചേരാനല്ലൂർ – കമ്മ്യൂണിറ്റി ഹാൾ -9633685996, പുതിയകാവ് ഗവ.എൽ.പി സ്കൂൾ -കോർപറേഷൻ ബാങ്ക് ഓഡിറ്റോറിയം – 8547205877, ചൂർണ്ണിക്കര-അമ്പാട്ടുകാവ് മെട്രോ യാർഡ് – 9605319455, ചോറ്റാനിക്കര -മംഗല്യ ഓഡിറ്റോറിയം – 9745583920, എടക്കാട്ടുവയൽ – എടക്കാട്ടുവയൽ ഫാർമേഴ്സ് ഹാൾ – 9446135016, എടത്തല – സൗഹൃദം കുടുംബശ്രീ – 8137801315, എടവനക്കാട് – എച്ച്.ഐ.എച്ച്.എസ്.എസ് പഴങ്ങാട് – 9496045770, എളങ്കുന്നപ്പുഴ- കൂലിയത് ട്രീസ ജോസഫ് പോളിൻ്റെ വീട് – 7012236913, ഇലഞ്ഞി – വാർഡ് 11 കുടുംബശ്രീ കാൻറീൻ – 9744527297,
. ഏഴിക്കര – വാർഡ് 12, സാധുപ്രഭ സമാജം ഹാൾ – 892135172, കടമക്കുടി – കോതാട്, മോഡേൺ കുടുംബശ്രീ, വാർഡ് 6, കോരമ്പാടം – 9961976070,
കടുങ്ങല്ലൂർ – ഗവ. എച്ച്.എസ് മുപ്പത്തടം – 9847804506,
കാലടി – മാണിക്യമംഗലം എൻഎസ്എസ് കരയോഗം ഹാൾ, വാർഡ് 8 – 9747810612,
കല്ലൂർക്കാട് – വാർഡ് 12, കെഎഎസ് ഓഡിറ്റോറിയം, കല്ലൂർക്കാട് – 7558091353, കാഞ്ഞൂർ – വാർഡ് 9, തെക്കുംഭാഗം പാറപ്പുറം – 9745780834,
കറുകുറ്റി – പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, വാർഡ് 13 – 8589018013,
കരുമാലൂർ – പഞ്ചായത്ത് കാൻറീൻ ആൻഡ് ഹാൾ, വാർഡ് 16 – 9961816884, കവളങ്ങാട് – ഊന്നുകൽ എൽഎഫ് സ്കൂൾ, വാർഡ് 4, 9447432554, കീരമ്പാറ – ഗവ. എൽ.പി.എസ് പുന്നേക്കാട് വാർഡ് 2, 9495471883, കീഴ്മാട് – പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, കിഴക്കമ്പലം – വാർഡ് 6, ട്വൻ്റി 20 കാൻ്റീൻ – 9400322020,കോട്ടപ്പടി – മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയം, വാർഡ് 12, കോട്ടപ്പടി ഹൈസ്കൂൾ ജംഗ്ഷൻ – 9496045812,കോട്ടുവള്ളി – സുഭിക്ഷ കാൻ്റീൻ, പറവൂർ ബ്ലോക്ക് പഞ്ചായത്ത്, വാർഡ് 16 – 9061612282,
കുമ്പളം – ഗണേശാന്ദ സഭാ ഹാൾ, പനങ്ങാട്, വാർഡ് 12 – 9745695374,
കുമ്പളങ്ങി – സാദത്ത് അൻവറിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടം, വാർഡ് 3 – 9387090905,കുന്നത്തുനാട് – തൃപ്തി കുടുംബശ്രീ കാൻ്റീൻ, വാർഡ് 1 – 9497734677, കുന്നുകര – 1. ആറ്റുപുറം വാർഡ് 1 (വാർഡ് 1, 2, 3, 15 എന്നിവയ്ക്ക് വേണ്ടി), 2. ഗ്രീൻ ചില്ലി ഹോട്ടൽ, വാർഡ് 9 (വാർഡ് 11, 12, 13, 14) 3. തനിമ ഹോട്ടൽ, നോർത്ത് അടുവാശേരി, വാർഡ് 4 ( വാർഡ് 4, 8, 9, 10) 4. തടിക്കക്കടവ്, വാർഡ് 6 ( വാർഡ് 5,6,7) – 9947342938. കുട്ടമ്പുഴ – വെട്ടിക്കൽ കാറ്റേഴ്സ്, നൂറേക്കർ, വാർഡ് 15, വനിതാ ക്ഷേമ കേന്ദ്രം, വാർഡ് 3 – 9400482117,കൂവപ്പടി – പഞ്ചായത്ത് ഓഫീസിന് സമീപം – 9847049005, കുഴുപ്പിള്ളി – അയ്യമ്പിള്ളി സഹകരണ നിലയം, അയ്യമ്പിള്ളി, വാർഡ് 3 – 9567092104,മലയാറ്റൂർ നീലേശ്വരം – ജിഎൽപിഎസ് നീലേശ്വരം – 9745852858, മണീട് – വാർഡ് 11, അമൽ ഹോട്ടൽ, മണീട് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം, 9495314654,. മഞ്ഞളളൂർ – വാർഡ് 5, വിമല മാതാ ഹയർ സെക്കൻഡറി സ്കൂൾ, കദളിക്കാട് – 9526292854, മഞ്ഞപ്ര – വാർഡ് 2, കുടുംബശ്രീ. മാറാടി – വാർഡ് 3, കുടുംബശ്രീ, 9387872266,. മഴുവന്നൂർ – വാർഡ് 18, മാവിൻ ചുവട്, വലമ്പൂർ – 9745755857,. മൂക്കന്നൂർ – വാർഡ് 14, മഞ്ഞിക്കാട് – 9048805330, മുടക്കുഴ – വാർഡ് 11, അകനാട് എൽപി സ്കൂൾ, 9744161006., മുളവുകാട്-വാര്‍ഡ് 13 കുടുംബശ്രീ- 9061339557, നെടുമ്പാശ്ശേരി- വാര്‍ഡ് 5 കന്‍കോര്‍ ജംങ്ഷന്‍ ചമ്പന്നൂര്‍- 8848515547,
നെല്ലിക്കുഴി-വാര്‍ഡ് 3, കെ.ടി.എല്‍ ഇവന്റ് സെന്റര്‍-9447169880,
പൈങ്ങോട്ടൂര്‍- വാര്‍ഡ് 11 കടവൂര്‍ ജി.എല്‍.പി സ്‌കൂള്‍- 9656855730,
പാലക്കുഴ-കുടുംബശ്രീ സ്‌കൂള്‍ കിച്ചന്‍- 9947327664,
പല്ലാരിമംഗലം-7559080627,
പള്ളിപ്പുറം-വാര്‍ഡ് 6, എസ്.സി കമ്മ്യൂണിറ്റി ഹാള്‍-9809049992,
പാമ്പാക്കുട-വാര്‍ഡ് 6, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ക്യാന്റീന്‍
പാറക്കടവ്-വാര്‍ഡ് 9 കുടുംബശ്രീ, വാര്‍ഡ് 4 പുളിയനം സ്‌കൂള്‍-8304033822,
പായിപ്ര-വാര്‍ഡ് 13, കുടുംബശ്രീ ക്യാന്റീന്‍ പേഴക്കാപ്പിള്ളി-9745743577,
പിണ്ടിമന-9656297799,
പൂതൃക്കര-ജി.എച്ച്.എസ്.എസ് പൂതൃക്കര-9605697099,
പോത്താനിക്കാട്-9447238312,
പുത്തന്‍വേലിക്കര-വാര്‍ഡ് 12 കുടുംബശ്രീ ക്യാന്റീന്‍-9605105490,
രാമമംഗലം- വാര്‍ഡ് 11 കുടുംബശ്രീ കഫേ-9961344346,
രായമംഗലം-പഞ്ചായത്ത് ബിള്‍ഡിങ്ങ് കുടുംബശ്രീ ക്യാന്റീന്‍ നെല്ലിമൂലം-9446867604,
ശ്രീമൂലനഗം-വാര്‍ഡ് 7 ജി.എല്‍.പി സ്‌കൂള്‍ ശ്രീമൂല നഗരം-6282384551,
തിരുവാണിയൂര്‍-വാര്‍ഡ് 4 കൃഷ്ണ കേറ്ററിങ്ങ് ചെമ്മനാട്-9446960286,
തുറവൂര്‍-വാര്‍ഡ് 14 തനിമ കേറ്ററിങ്ങ്-9946885080,
ഉദയംപേരൂര്‍-വാര്‍ഡ് 19 വിജയ ലക്ഷ്മി കേറ്ററിങ്ങ് മങ്ങായിക്കവല-9995529477,
വടക്കേക്കര-വാര്‍ഡ് 13, ജി.പി ഓഫീസിനടുത്ത്-9048058366
വടവുകോട് പുത്തന്‍കുരിശ്-വാര്‍ഡ് 8 പുത്തന്‍കുരിശ് യു.പി സ്‌കൂള്‍-9061073287,
വാളകം-വാര്‍ഡ് 6 ജി.എല്‍.പി സ്‌കൂള്‍ കടത്തി-8330089902
വരപ്പെട്ടി- വാര്‍ഡ് 7 ഫ്രണ്ട്‌സ് കേറ്ററിങ്ങ്-9400235307,
വരാപ്പുഴ- വാര്‍ഡ് 13 കുടുംബശ്രീ ക്യാന്റീന്‍-8129212239,
വാഴക്കുളമ- പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍-8547309874,
വെങ്ങോല-വാര്‍ഡ് 9 പതിപ്പാലം ജംങ്ഷന്‍, വാര്‍ഡ് 13 കുടുംബശ്രീ-9495476358,
വെങ്ങൂര്‍-വാര്‍ഡ് 11 പഞ്ചായത്ത് ഓഫീസ് പരിസരം-9495747891.

മുനിസിപ്പാലിറ്റികളിലെ സമൂഹ അടുക്കളകൾ
മുനിസിപ്പാലിറ്റിയുടെ പേര്, സ്ഥലം, ബന്ധപ്പെടേണ്ട നമ്പർ എന്ന ക്രമത്തിൽ.
പിറവം – സിവിൽ സ്‌റ്റേഷൻ കാൻ്റീൻ – 9961488227, ആലുവ – മുനിസിപ്പൽ കാൻ്റീൻ – 8848441037, കളമശ്ശേരി-മുനിസിപ്പൽ ടൗൺഹാൾ – 9633349800, തൃക്കാക്കര -കമ്യൂണിറ്റി ഹാൾ – 9447864425, മരട് – കുണ്ടന്നൂർ – 9349505008, തൃപ്പൂണിത്തുറ – അക്ഷയ കാറ്ററിംഗ് -9446029390, കോതമംഗലം – ഗവ.യു.പി.സ്കൂൾ – 8138984509, കൂത്താട്ടുകുളം – മുനിസിപ്പൽ ടൗൺഹാൾ -9857228729, നോർത്ത് പറവൂർ – ഗവ.ബോയ്സ് ഹൈസ്കൂൾ – 9567581698, അങ്കമാലി-മുനിസിപ്പൽ കാൻറീൻ – 9037957518, പെരുമ്പാവൂർ – ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ – 9747805094, മുവാറ്റുപുഴ – മുനിസിപ്പൽ കാൻറീൻ, മോഡൽ ഹൈ സ്കൂൾ മുവാറ്റുപുഴ – 9446840011, ഏലൂർ – മഞ്ഞുമ്മൽ – 9446057894.

കൊച്ചി കോർപറേഷനിൽ നോർത്ത് ടൗൺ ഹാൾ, മട്ടാഞ്ചേരി ടൗൺ ഹാൾ, പള്ളുരുത്തി കമ്യൂണിറ്റി ഹാൾ, ഇടപ്പിളളി സോണൽ ഓഫീസ് കാൻ്റീൻ, പൊന്നുരുന്നി അമ്പലത്തിനു സമീപം, നക്ഷത്ര കാറ്ററിംഗ്സ്, ആലിൻ ചുവട് വെണ്ണല എന്നിവിടങ്ങളിലാണ് സമൂഹ അടുക്കളകൾ പ്രവർത്തിക്കുന്നത്.