ഫിഷറീസ് വകുപ്പ് ഇടുക്കി ജലകൃഷി വ്യാപനകേന്ദ്രം ജനകീയമത്സ്യകൃഷി കക പദ്ധതിയുടെ ഭാഗമായി 2018-19 കാലയളവിൽ ജില്ലയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന രൺൺണ്ട് ഇനം മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനകീയ മത്സ്യകൃഷി കക പദ്ധതിപ്രകാരം അൻപത് സെന്റിന് മുകളിൽക്ക് മൺകുളങ്ങളുളള കർഷകർക്ക് 50ശതമാനം സബ്‌സിഡിയോടുകൂടി ‘മാതൃകാ മത്സ്യകൃഷി’ എന്ന പദ്ധതിയിലേക്കും, പത്ത് സെന്റിന് മുകളിൽക്കുളള മൺകുളം/പാറക്കുളം ഉളള കർഷകർക്ക് ‘ശാസ്ത്രീയ കാർപ്പ് മത്സ്യകൃഷി’ എന്ന പദ്ധതിയിലേക്കും അപേക്ഷ നൽകാം. താല്പര്യമുളള കർഷകർക്ക് ഈ രണ്ടൺു പദ്ധതിയുടെയും അപേക്ഷാ ഫോറം അതതു പഞ്ചായത്തുകളിൽ നിന്നും ഫെബ്രുവരി 21ന് ശേഷം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ആന്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ , ജില്ലാ ജലകൃഷി വ്യാപനകേന്ദ്രം, കുമളി പി.ഒ, ഇടുക്കി- 685509 എന്ന വിലാസത്തിൽ ഫെബ്രുവരി 28 നകം നൽകണം.