ഇന്ന് പുതിയതായി 287 പേരെയാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്. വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 1034 പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 3843 ആണ്.

ഇന്നലെ (1/04/20) കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകൻറെ സമ്പർക്ക പട്ടികയിൽ 41 പേരാണുള്ളത് . ജില്ലാ സർവെയ്ലൻസ് യൂണിറ്റ് ഇവരെയെല്ലാം തന്നെ ഫോണിൽ ബന്ധപ്പെടുകയും, വീടുകളിൽ നിരീക്ഷണത്തിൽ തുടരുവാൻ നിർദേശിക്കുകയും ചെയ്തു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച മറ്റു രണ്ടുപേരും നേരത്തെതന്നെ വീടുകളിൽ കർശന നിരീക്ഷണത്തിൽ കഴിഞ്ഞു വന്നിരുന്നവരാണ്.

• ഇന്ന് 2 പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളിൽ ഐസൊലേഷനിലുള്ളവരുടെ ആകെ എണ്ണം 35 ആയി. ഇതിൽ 21 പേർ കളമശ്ശേരി മെഡിക്കൽ കോളേജിലും 5 പേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും, 2 പേർ ആലുവ ജില്ലാ ആശുപത്രിയിലും, 6 പേർ സ്വകാര്യ ആശുപത്രിയിലും. ഒരാൾ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ്.

• നിലവിൽ കോവിഡ് സ്ഥിരീകരിച്ച് എറണാകുളം ജില്ലയിൽ ചികിത്സയിലുള്ളത് 17 പേരാണ്. ഇതിൽ 4 പേർ ബ്രിട്ടീഷ് പൗരൻമാരും, 10 പേർ എറണാകുളം സ്വദേശികളും, 2 പേർ കണ്ണൂർ സ്വദേശികളും, ഒരാൾ മലപ്പുറം സ്വദേശിയുമാണ്. No no koi

• ജില്ലയിൽ ആശുപത്രികളിലും, വീടുകളിലും ആയി നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 3878 ആണ്.

• 32 പേരുടെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇന്ന് 37 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതെല്ലാം തന്നെ നെഗറ്റീവ് ആണ്. .ഇനി 99 സാമ്പിളുകളുടെ കൂടി ഫലം ലഭിക്കുവാനുണ്ട്.

• ജില്ലയിൽ നിലവിൽ 136 കമ്മ്യൂണിറ്റി കിച്ചണുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 98 എണ്ണം പഞ്ചായത്തുകളിലും 38 എണ്ണം നഗരസഭ പ്രദേശത്തുമാണ്. ഇവ വഴി ഇന്ന് 39832 പേർക്ക് ഭക്ഷണം നൽകുകയുണ്ടായി . ഇതിൽ 13809 പേർ അതിഥി തൊഴിലാളികളാണ്.

• ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 429 പേർക്ക് കൗൺസലിംഗ് നൽകി. ഇത് കൂടാതെ കൺട്രോൾ റൂമിലേക്ക് വിളിച്ച 12 പേർക്കും ഇത്തരത്തിൽ കൗൺസലിംഗ് നൽകി.

• ജില്ലാ പാലിയേറ്റീവ് യൂണിറ്റിൽ നിന്ന് നിരീക്ഷണത്തിൽ കഴിയുന്ന 92 വയോജനങ്ങളെ വിളിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തു.

• ഇന്ന് 300 ഫോൺ വിളികളാണ് കൺട്രോൾ റൂമിലെത്തിയത്. ഇന്നലെ രാത്രി മുതൽ രാവിലെ 9 മണി വരെ ലഭിച്ച 214 കോളുകൾ ഉൾപ്പെടെയാണിത്. ഇതിൽ 167 എണ്ണവും പൊതുജനങ്ങളിൽ നിന്നാണ് . അതിഥി തൊഴിലാളികളിൽ നിന്നും 47 ഫോൺ വിളികളാണ് എത്തിയത്. ഭക്ഷണത്തിൻ്റെ വിവരങ്ങൾ അന്വേഷിച്ചും, ജീവിതശൈലീരോഗമുള്ളവരിൽനിന്നും മരുന്ന് കിട്ടുവാൻ എന്തുചെയ്യണമെന്ന് ചോദിച്ചുകൊണ്ടുള്ള വിളികൾ എത്തി. ജീവിതശൈലീ രോഗത്തിനുള്ള മരുന്നു കഴിക്കുന്നവർ മരുന്നിനായി പ്രദേശത്തെ സർക്കാർ ആരോഗ്യകേന്ദ്രം/ആശുപത്രിയുമായി ബന്ധപ്പെടേണ്ടതാണ്.

• നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഡോക്ടറുമായി നേരിട്ട് സംസാരിക്കാനായി ആരംഭിച്ച വീഡിയോ കോൾ സംവിധാനത്തിൽ നിന്ന് ഇന്ന് വിളിച്ചത് 29 പേരെയാണ്. ഇവർ ഡോക്ടറോട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.