കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ച് ധാതു ഉത്പാദനം സംബന്ധിച്ച ചുവടെ പറയുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതി നൽകി ഉത്തരവായി.

കേരള മിനറൽസ് ആൻറ് മെറ്റൽസ് ലിമിറ്റഡ് ചവറ, ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ് ചവറ, ട്രാവൻകൂർ ടൈറ്റാറിയം പ്രോഡക്ട് ലിമിറ്റഡ് കൊച്ചുവേളി, ട്രാവൻകൂർ സിമൻറ്സ് ലിമിറ്റഡ് കോട്ടയം, മലബാർ സിമൻറ്സ് ലിമിറ്റഡ് പാലക്കാട് എന്നിവയാണ് പൊതുമേഖലാ സ്ഥാപനങ്ങൾ.

മാർച്ച് 25നുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ കൽക്കരി-ധാതു ഉത്പാദനം, ഗതാഗതം, ഖനനത്തിനുള്ള എക്സ്പ്ലോസീവ്സ് വിതരണം എന്നിവയെ ലോക്ക്ഡൗണിൽനിന്ന് ഒഴിവാക്കിയിരുന്നു.

ഹൈഡ്രോക്ളോറിക് ആസിഡ് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കളമശ്ശേരി ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിന്റെ പ്രവർത്തനത്തിനും അനുമതി നൽകിയിട്ടുണ്ട്.