ആലപ്പുഴ: കോവിഡ്- 19 രോഗപ്രതിരോധവും അനുബന്ധ നടപടികളുമായി ബന്ധപ്പെട്ട് അനാഥാലയങ്ങള്‍, വൃദ്ധ സദനങ്ങള്‍ എന്നിവിടങ്ങളിലെ താമസക്കാരുടെയും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുടെയും ക്ഷേമവും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച് സാമൂഹ്യ നീതി ഓഫീസറുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വയോജനങ്ങള്‍ക്കും വിവിധ വിഭാഗങ്ങള്‍ക്കും ടെലികൗണ്‍സലിംങ് സൗകര്യം ഏര്‍പ്പെടുത്തി.
ജില്ല സാമൂഹ്യ നീതി ഓഫീസര്‍, വനിത ശിശുവികസന ഓഫീസര്‍, വനിത ശിശുവികസന വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍, പ്രോബേഷന്‍ അസിസ്റ്റന്റ് എന്നിവരെ ഉള്‍പ്പെടുത്തി വയോജന സെല്‍ രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു. അങ്കണവാടി പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന വയോജനങ്ങളുടെ വിവരങ്ങള്‍ ക്രോഡീകരിച്ച് ജില്ല വനിത ശിശു വികസന ഓഫീസര്‍ മുഖേന സാമൂഹ്യ നീതി ഓഫീസര്‍ക്ക് കൈമാറും.
വിവരങ്ങള്‍ ക്രോഡീകരിച്ച് അതത് നിയമസഭാ മണ്ഡലത്തിലെ സാമാജികര്‍ക്ക് സമര്‍പ്പിക്കും. 60വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ടെലികൗണ്‍സലിംങ് നടത്തുന്നതിന് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കീഴിലുള്ള കൗണ്‍സിലര്‍മാരായ അഖില (9496755799), ശാലിനി (8590606195)എന്നിവരെ നിയോഗിച്ചു.
ഭിന്നശേഷിക്കാരായവര്‍ക്ക് കൗണ്‍സലിംങ് നല്‍കുന്നതിന് പ്രോബേഷന്‍ അസിസ്റ്റന്റ് ലിനുവിനെയും (9400989260), ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കൗണ്‍സലിംങ് നല്‍കുന്നതിന് ഗൗരിയേയും (7907878325) നിയമിച്ചു. വയോജനങ്ങള്‍ക്ക് മരുന്നുകളുടെ ലഭ്യതക്കുറവ് ഉണ്ടായാല്‍ ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവര്‍ പാലിയേറ്റീവ് കെയര്‍ ജില്ല കോര്‍ഡിനേറ്റര്‍ അനൂപിനെയും (8943341386) നഗരസഭ പരിധിയില്‍ ഉള്ളവര്‍ കെ.എസ്.എസ്.എം കോര്‍ഡിനേറ്റര്‍ ജിന്‍സിനെയും (9072302561) അറിയിക്കണം. ക്ഷേമസ്ഥാപനങ്ങള്‍ക്ക് പിഎച്ച്‌സിയില്‍ നിന്നും മരുന്നുകള്‍ ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.