മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാനാഭാഗത്തുനിന്നും സഹകരണം ലഭിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. കേരളാ ബാങ്ക് ജീവനക്കാരുടെ ശമ്പളത്തിൽനിന്നും ആദ്യ ഗഡുവായി 15 കോടി രൂപ സംഭാവന ലഭിച്ചു. മലപ്പുറം ജില്ലാ ബാങ്ക് ജീവനക്കാർ ഉൾപ്പെടെയാണ് ഇത്.

തിരുവനന്തപുരം കോർപ്പറേഷൻ രണ്ടുകോടി രൂപ നൽകി. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി രണ്ടുകോടി രൂപ നൽകി.
അഡ്വ. ജനറൽ, അഡീഷണൽ എജിമാർ, ഡിജിപി, അഡീഷണൽ ഡിജിപിമാർ, സ്റ്റേറ്റ് അറ്റോണി, ഹൈക്കോടതിയിലെ ഗവ. പ്ലീഡർമാർ എന്നിവർ ഒരുമാസത്തെ ശമ്പളത്തുക ഒരു കോടി 53 ലക്ഷം നൽകി. സി-ഡിറ്റ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ഒരുകോടി അഞ്ചുലക്ഷം രൂപ നൽകി.

കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ആദ്യ ഗഡുവായി ഒരു കോടി നൽകി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരുകോടി രൂപ, സിന്തൈറ്റ് ഇന്റസ്ട്രി ഒരുകോടി രൂപ, ഏറാമല സർവീസ് സഹകരണ ബാങ്ക് 50 ലക്ഷം, ഏഷ്യൻ പെയിന്റ്സ് 50 ലക്ഷം രൂപ, സംസ്ഥാന സഹകരണ യൂണിയൻ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളവും മാനേജ്മെന്റ് വിഹിതവും ചേർത്ത് 50 ലക്ഷം, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് 50 ലക്ഷം, കാഞ്ഞങ്ങാട് നഗരസഭ 50 ലക്ഷം രൂപ, ചേർത്തല ഗവ. സർവൻസ് കോ-ഓപ്പറേറ്റീവ് ബാങ്ക് 35 ലക്ഷം രൂപ, ചിറയ്ക്കൽ സർവീസ് സഹകരണ ബാങ്ക് 30 ലക്ഷം, കാലിക്കറ്റ് സർവകലാശാല എംപ്ലോയീസ് ഹൗസിങ് സൊസൈറ്റി 25 ലക്ഷം, നദുവത്തുൽ മുജാഹിദ് പ്രസിഡന്റ് ടി പി അബ്ദുള്ളകോയ മദനി ആദ്യ ഗഡുവായി 20 ലക്ഷം, ആലുവ തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് 10 ലക്ഷം രൂപ. എന്നിങ്ങനെയാണ് മറ്റ് സഹായങ്ങൾ. എല്ലാ നഗരസഭാ ചെയർമാൻമാരും ഒരു മാസത്തെ ഓണറേറിയം സംഭാവന ചെയ്യുമെന്ന് ചെയർമാൻസ് ചേംബർ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.